Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Delhi

രാ​ജ്യ​ത്ത് എ​ബോ​ള കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല; പ​രി​ഭ്രാ​ന്തി പ​ര​ത്ത​രു​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് എ​ബോ​ള കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഉ​ഗാ​ണ്ട​യി​ൽ നി​ന്ന് കെ​മ്പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യു​വ​തി​യു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

എ​ബോ​ള പ​രി​ശോ​ധ​ന​യ്ക്കാ​യി ഉ​ഗാ​ണ്ട​യി​ൽ നി​ന്നു വ​ന്ന 28കാ​രി​യു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ച​ശേ​ഷം ഇ​ന്ദി​ര ന​ഗ​റി​ലെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഹോ​സ്പി​റ്റ​ലി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ​ക്ക് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

48 മ​ണി​ക്കൂ​റി​ന് ശേ​ഷം വീ​ണ്ടും യു​വ​തി​യു​ടെ സാം​പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തും. ആ​ഫ്രി​ക്ക​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് എ​ബോ​ള​യു​ടെ സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജ​നം പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ‌​ദേ​ശി​ച്ചു. വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും കേ​ന്ദ്രം ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

National

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം; സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും. ഭ​ര​ണ​ഘ​ട​ന ബ​ഞ്ച് ആ​ണ് കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ക. യു​വ​തീ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ ഭാ​ഗ​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ധി​യെ തു​ട​ർ​ന്ന് ശ​ബ​രി​മ​ല​യി​ൽ ക​യ​റി​യ സ്ത്രീ​ക​ൾ യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളാ​യി​രു​ന്നോ എ​ന്ന ചോ​ദ്യ​വും സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ത​വ​ണ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ആ​രാ​ഞ്ഞി​രു​ന്നു.

യു​വ​തീ​പ്ര​വേ​ശ​ന​ത്തെ അ​നൂ​കൂ​ലി​ച്ച് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ് സിം​ഗ് വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​സ്റ്റി​സ് നാ​ഗ​ര​ത്ന ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. ‌നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ആ​ചാ​ര​ങ്ങ​ളി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് വാ​ദ​ത്തി​നി​ടെ കോ​ട​തി നീ​രീ​ക്ഷി​ച്ചി​രു​ന്നു.

NRI

ഇന്ത്യ മുന്നേറുന്നത് ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നതുകൊണ്ട്: ജോർജ് കുര്യൻ

ന്യൂ​ഡ​ൽ​ഹി: അ​യ​ൽ രാ​ജ്യ​ങ്ങ​ൾ പ്ര​ശ്‌​ന​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി​ക​ളി​ലും പതറുമ്പോഴും ഇ​ന്ത്യ പു​രോ​ഗ​തി​യി​ലൂ​ടെ മു​ന്നേ​റു​ന്ന​ത് 140 കോ​ടി ജ​ന​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന് കേ​ന്ദ്ര മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നു ശേ​ഷം ഇന്ത്യയിലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​ല്ലാം ആ​ശ​യ​പ​ര​മാ​യ വൈ​രു​ധ്യ​ങ്ങ​ൾ മ​റ​ന്ന് ഒ​രു​മ​യോ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പോ​കു​ക​യും ന​മ്മു​ടെ ജ​വാ​ന്മാ​രു​ടെ പി​ന്നി​ൽ അ​ണി​നി​ര​ന്ന​തു​മൊ​ക്കെ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​ണ​ന്ന​തിന്‍റെ തെ​ളി​വാ​ണെ​ന്ന് അദ്ദേഹം പറഞ്ഞു.

ഡ​ൽ​ഹി​യി​ലെ മാ​വാ​ല​ങ്കാ​ർ ആ​ഡി​റ്റോ​റി​യ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 77-ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​യാ​ളി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​മ്പോ​ൾ ആ​ദ്യ​മോ​ടി​യെ​ത്തു​ന്ന​ത് മ​ല​യാ​ളി സം​ഘ​ട​ന​ക​ളാ​ണെ​ന്നും പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി നി​ല​യു​റ​പ്പി​ച്ച ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും ഡി​എം​എ​യെ പ്ര​ശം​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ മ​ല​യാ​ള​ത്ത​നി​മ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ഡി​എം​എ എ​ന്നും മ​ല​യാ​ളി​ക​ളാ​യ ചെ​റു​പ്പ​ക്കാ​രു​ടെ ക​ലാ​വാ​സ​ന​ക​ളേ​യും പ​ഠി​ക്കു​വാ​​നു​ള്ള ക​ഴി​വു​ക​ളേ​യും അ​വ​രു​ടെ ന​ന്മ​ക​ളേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള വേ​ദി​യാ​യി ഡി​എം​എ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ മാ​റ​ട്ടെ​യെ​ന്നും മു​മ്പ് ഡി​എം​എ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച ഒ​രാ​ളെ​ന്ന നി​ല​യി​ൽ ഡി​എം​എ​യ്ക്ക് എ​ല്ലാ ഭാ​വു​ക​ങ്ങ​ൾ നേ​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​യ​താ​യി എ​യ​ർ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ച​താ​യി എ​യ​ർ ഇ​ന്ത്യ. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. മേ​യ് 31 വ​രെ​യാ​ണ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​താ​യി എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ച​ത്.

ന്യൂ​ഡ​ൽ​ഹി-​ടെ​ൽ അ​വീ​വ് റൂ​ട്ടി​ലെ വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്. ടെ​ൽ അ​വീ​വ് റൂ​ട്ടി​ലെ മി​ക്ക മു​ൻ​നി​ര വി​മാ​ന​ക്ക​മ്പ​നി​ക​ളും സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ എ​ൽ​അ​ൽ, ഇ​സ്രാ​എ​യ​ർ, അ​ർ​കി​യ, എ​യ​ർ ഹൈ​ഫ തു​ട​ങ്ങി​യ ഇ​സ്ര​യേ​ലി വി​മാ​ന​ക്ക​മ്പ​നി​ക​ൾ​മാ​ത്ര​മാ​ണ് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

 

National

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; അ​നി​ൽ അം​ബാ​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: തെ​റ്റാ​യ സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് അ​നി​ൽ അം​ബാ​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ. എ​ൽ​ഐ​സി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​നി​ൽ അം​ബാ​നി​ക്കെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക നി​ല സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി 4500 കോ​ടി രൂ​പ​യു​ടെ നോ​ൺ-​ക​ൺ​വേ​ർ​ട്ടി​ബി​ൾ ഡി​ബെ​ഞ്ച​റു​ക​ളി​ൽ എ​ൽ​ഐ​സി​യെ നി​ക്ഷേ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

2020 ഒ​ക്ടോ​ബ​ർ 15ന് ​ബി​ഡി​ഒ ഇ​ന്ത്യ ന​ട​ത്തി​യ ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൽ​ഐ​സി പ​രാ​തി ന​ൽ​കി​യ​ത്. ഗൂ​ഢാ​ലോ​ച​ന, വ​ഞ്ച​ന, പ​ണം ദു​രു​പ​യോ​ഗം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

NRI

40-ാം വെ​ള്ളി ആ​ച​ര​ണം ന​ട​ന്നു

രോ​ഹി​ണി: പ​രി​ശു​ദ്ധ വ​ലി​യ നോ​മ്പി​ലെ 40-ാം വെ​ള്ളി​യാ​ഴ്ച രോ​ഹി​ണി സെ​ന്‍റ് ബേ​സി​ൽ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ന​ട​ന്നു. നോ​മ്പു​കാ​ല ധ്യാ​ന​യോ​ഗ​ത്തി​ന് രോ​ഹി​ണി സെ​ന്‍റ് ബേ​സ​ൽ ഇ​ട​വ​ക​യു​ടെ വി​കാ​രി റ​വ. ഫാ. ​തോ​മ​സ് ജോ​ൺ മാ​വേ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജം ഡ​ൽ​ഹി ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​യാ​ക്കൂ​ബ് ബേ​ബി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​സി ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബീ​ന വി​ജു, ആ​ശ റോ​യി ഇ​ട​വ​ക​യു​ടെ മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജം അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ധ്യാ​ന​യോ​ഗ​ത്തി​നു വേ​ണ്ട ഏ​കോ​പ​നം നി​ർ​ത്തി.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഏ​ക​ദേ​ശം 200 അം​ഗ​ങ്ങ​ൾ വ​ലി​യ നോ​മ്പി​ലെ നാ​ല്പ​താം വെ​ള്ളി​യാ​ഴ്ച ഒ​ത്തു​ചേ​ർ​ന്നു. ആ​ഞ്ച​ൽ സ്കൂ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​യും ന​ട​ത്ത​പ്പെ​ട്ടു.

Special News

പു​തി​യ ആ​സ്ഥാ​നം ല​ഭി​ച്ചി​ട്ടും പ​ഴ​യ ത​ട്ട​കം വി​ടാ​തെ കോ​ൺ​ഗ്ര​സ്; കാ​ര​ണ​മെ​ന്ത്?

ന്യൂ​ഡ​ൽ​ഹി: അ​ഞ്ച് പ​തി​റ്റാ​ണ്ടു​കാ​ലം ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഗ​തി​വി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ച 24 അ​ക്ബ​ർ റോ​ഡി​ലെ ബം​ഗ്ലാ​വ് ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്തി​മ നോ​ട്ടീ​സ് ന​ൽ​കി​യ​തോ​ടെ കോ​ൺ​ഗ്ര​സ് വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കോ​ട്‌​ല റോ​ഡി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ 'ഇ​ന്ദി​ര ഭ​വ​ൻ' എ​ന്ന പു​തി​യ ആ​സ്ഥാ​നം പ​ണി​തീ​ർ​ത്തി​ട്ടും പ​ഴ​യ ത​ട്ട​കം വി​ടാ​ൻ കോ​ൺ​ഗ്ര​സ് മ​ടി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു.

കേ​വ​ലം ഒ​രു കെ​ട്ടി​ടം എ​ന്ന​തി​ലു​പ​രി കോ​ൺ​ഗ്ര​സി​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ് 24 അ​ക്ബ​ർ റോ​ഡ്. ഇ​തി​ന് പി​ന്നി​ൽ പ്ര​ധാ​ന​മാ​യും നാ​ല് കാ​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്. 1978-ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് ശേ​ഷ​മു​ള്ള ക​ന​ത്ത തി​രി​ച്ച​ടി​യി​ൽ നി​ന്ന് ഇ​ന്ദി​രാ​ഗാ​ന്ധി പാ​ർ​ട്ടി​യെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ച്ച​ത് ഈ ​ഓ​ഫീ​സി​ൽ ഇ​രു​ന്നാ​ണ്. യു​പി​എ സ​ർ​ക്കാ​രു​ക​ളു​ടെ രൂ​പീ​ക​ര​ണ​വും സോ​ണി​യാ ഗാ​ന്ധി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​വു​മെ​ല്ലാം ന​ട​ന്ന​ത് ഇ​വി​ടെ​യാ​ണ്. അ​തി​നാ​ൽ ത​ന്നെ ഈ ​വി​ലാ​സം ഉ​പേ​ക്ഷി​ക്കു​ന്ന​ത് വൈ​കാ​രി​ക​മാ​യി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​യാ​സ​ക​ര​മാ​ണ്.

ബി​ജെ​പി ത​ങ്ങ​ളു​ടെ പു​തി​യ ആ​സ്ഥാ​ന​മാ​യ ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലേ​ക്ക് മാ​റി​യി​ട്ടും പ​ഴ​യ ഓ​ഫീ​സാ​യ '11 അ​ശോ​ക റോ​ഡ്' ഇ​പ്പോ​ഴും കൈ​വ​ശം വെ​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഭ​ര​ണ​ക​ക്ഷി​ക്ക് ന​ൽ​കാ​ത്ത ക​ർ​ശ​ന നി​യ​മ​ങ്ങ​ൾ പ്ര​തി​പ​ക്ഷ​ത്തി​ന് മാ​ത്രം ബാ​ധ​ക​മാ​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ വാ​ദം.

ലൂ​ട്യ​ൻ​സ് ഡ​ൽ​ഹി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള ഈ ​ബം​ഗ്ലാ​വ് പാ​ർ​ല​മെ​ന്‍റി​നും മ​റ്റ് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും തൊ​ട്ട​ടു​ത്താ​ണ്. രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും നേ​താ​ക്ക​ളു​ടെ കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കും ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഇ​ട​മാ​ണി​ത്. അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​യ​മ​സം​ഘം നോ​ട്ടീ​സി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

കോ​ൺ​ഗ്ര​സി​ന്‍റെ പു​തി​യ ആ​സ്ഥാ​ന​മാ​യ 'ഇ​ന്ദി​ര ഭ​വ​ൻ' സ്ഥി​തി ചെ​യ്യു​ന്ന​ത് ബി​ജെ​പി​യു​ടെ കേ​ന്ദ്ര ആ​സ്ഥാ​ന​ത്തി​ന് തൊ​ട്ട​ടു​ത്താ​ണ്. ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലെ ഈ '​അ​യ​ൽ​പ​ക്കം' ചി​ല പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. രാ​ഷ്ട്രീ​യ​മാ​യി എ​തി​ർ​ചേ​രി​ക​ളി​ൽ നി​ൽ​ക്കു​ന്ന പാ​ർ​ട്ടി​ക​ളു​ടെ ഓ​ഫീ​സു​ക​ൾ തൊ​ട്ട​ടു​ത്താ​കു​മ്പോ​ൾ നേ​താ​ക്ക​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും വ​ര​വും പോ​ക്കും നി​രീ​ക്ഷി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ൾ ചോ​രു​മോ എ​ന്ന ആ​ശ​ങ്ക ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കു​മു​ണ്ടാ​കാം.

പ്ര​തി​ഷേ​ധ​ങ്ങ​ളും മാ​ർ​ച്ചു​ക​ളും ന​ട​ക്കു​മ്പോ​ൾ ഇ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ഒ​രേ തെ​രു​വി​ൽ മു​ഖാ​മു​ഖം വ​രു​ന്ന​ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം. നി​ല​വി​ൽ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ ഇ​വി​ടെ പോ​ലീ​സി​ന്‍റെ വ​ലി​യ സ​ന്നാ​ഹം ആ​വ​ശ്യ​മാ​യി വ​രും. കോ​ൺ​ഗ്ര​സ് പു​തി​യ ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റു​ന്ന​ത് ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​വ​സാ​ന​മാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. എ​ങ്കി​ലും, നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ പ​ഴ​യ ത​ട്ട​ക​ത്തി​ൽ കു​റ​ച്ചു​കാ​ലം കൂ​ടി തു​ട​രാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം. രാ​ഷ്ട്രീ​യ വൈ​ര​ങ്ങ​ൾ​ക്കി​ട​യി​ലും ഒ​രേ അ​യ​ൽ​പ​ക്ക​ത്ത് പ്ര​വ​ർ​ത്തി​ക്കേ​ണ്ടി വ​രു​ന്ന​ത് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ലെ ര​സ​ക​ര​മാ​യ ഒ​രു പു​തി​യ അ​ധ്യാ​യ​മാ​യി മാ​റും.

 

NRI

മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മ​ല​ങ്ക​ര സ​ഭ​യു​ടെ ക​തോ​ലി​ക്ക ദി​ന​ത്തി​ൽ മീ​റ​റ്റ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ മൂ​ന്ന് വ​രെ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ന്നു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ മ​ർ​ത്ത മ​റി​യം വ​നി​ത സ​മാ​ജ​ത്തി​ന്‍റെ നോ​മ്പു​കാ​ല ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ന​ട​ന്ന​ത്.

ഗ്രാ​മ നി​വാ​സി​ക​ളാ​യ​വ​ർ​ക്ക് വി​വി​ധ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ൻ ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ഡ​ൽ​ഹി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്‌​ട​ർ​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി നേ​തൃ​ത്വം ന​ൽ​കി

ക്യാ​മ്പി​ന്‍റെ ഏ​കോ​പ​ന​ത്തി​ന് ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ജോ​ൺ​സ​ൻ ഐ​പ്പ്, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ മ​ർ​ത്ത മ​റി​യം വ​നി​ത സ​മാ​ജ​ത്തി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​സി ഫി​ലി​പ്പ്, ആ​ശ മ​റി​യം റോ​യ്, ഇ​ട​വ​ക​യി​ലെ മ​ർ​ത്ത മ​റി​യം വ​നി​ത സ​മാ​ജ​ത്തി​ന്‍റെ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് നേ​തൃ​ത്വം ന​ൽ​കി.

National

കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്തി​ന് കേ​ന്ദ്ര​ത്തി​ന്‍റെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ദേ​ശീ​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ 24 അ​ക്ബ​ർ റോ​ഡി​ലെ ബം​ഗ്ലാ​വ് ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. മാ​ർ​ച്ച് 28ന​കം കെ​ട്ടി​ടം ഒ​ഴി​ഞ്ഞു​ത​ര​ണ​മെ​ന്നാ​ണ് കേ​ന്ദ്ര ഭ​വ​ന-​ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​മാ​ണി​ത്. കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ഉ​ൾ​പ്പെ​ടെയുള്ള നിർണായക യോഗങ്ങൾ പലതും ചേ​രുന്നത് ഇപ്പോഴും 24 അ​ക്ബ​ർ റോ​ഡി​ലു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​പ​ഴ​യ ദേ​ശീ​യ ആ​സ്ഥാ​ന​ത്താ​ണ്.

1978 മു​ത​ൽ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ബം​ഗ്ലാ​വ് ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ കാ​ലം മു​ത​ലു​ള്ള പാ​ർ​ട്ടി​യു​ടെ അ​ധി​കാ​ര കേ​ന്ദ്ര​മാ​ണ്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് സ്വ​ന്ത​മാ​യി ഭൂ​മി അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞാ​ൽ, നി​ല​വി​ൽ കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന സ​ർ​ക്കാ​ർ ബം​ഗ്ലാ​വു​ക​ൾ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ച​ട്ട​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

കോ​ൺ​ഗ്ര​സി​ന് കോ​ട്‌​ല റോ​ഡി​ൽ ആ​സ്ഥാ​ന മ​ന്ദി​രം പ​ണി​യാ​ൻ ഭൂ​മി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പ​ഴ​യ ബം​ഗ്ലാ​വ് കൈ​മാ​റി​യി​ല്ലെ​ന്നും സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പ​ടി​വാ​തി​ൽ​ക്ക​ൽ നി​ൽ​ക്കെ പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണി​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ച്ച് 28-ന​കം ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ബ​ലം പ്ര​യോ​ഗി​ച്ചു​ള്ള കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ നീ​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 

 

 

 

National

രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ൽ ത​ട​വു​കാ​രു​ടെ എ​ണ്ണം വ​ർ‌​ധി​ക്കു​ന്നു; വി​വ​ര​ങ്ങ​ൾ തേ​ടി സു​പ്രീം​കോ​ട​തി 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ൽ ത​ട​വു​കാ​രു​ടെ എ​ണ്ണം വ​ർ‌​ധി​ക്കു​ന്ന​തി​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി. ഇ​തു​സം​ബ​ന്ധി​ച്ച പു​തു​ക്കി​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തു​ക്കി​യ വി​വ​ര​ങ്ങ​ൾ മെ​യ് 18ന് ​മു​ൻ​പ് ന​ൽ​കാ​നാ​ണ് സു​പ്രീം​കോ​ട​തി സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വ​നി​ത ജ​യി​ലു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ, ത​ട​വു​കാ​ർ​ക്കൊ​പ്പം ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. നി​ല​വി​ലെ ത​ട​വു​കാ​രു​ടെ എ​ണ്ണം, ജ​യി​ൽ​ജീ​വ​ന​ക്കാ​രു​ടെ അം​ഗീ​കൃ​ത ത​സ്‌​തി​ക​ക​ൾ, ഒ​ഴി​വു​ക​ൾ എ​ന്നി​വ​യും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

National

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം വീ​ണ്ടും ചേ​രും; കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കും

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കും. പ​ല സീ​റ്റു​ക​ളി​ലേ​ക്കും ഒ​റ്റ​പ്പേ​രി​ലേ​ക്ക് എ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കു​ന്ന​ത്.

രാ​ത്രി വൈ​കി വീ​ണ്ടും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ചേ​രു​ക​യാ​ണ്. മു​തി​ർ​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന നേ​താ​ക്ക​ളെ​ല്ലാം ത​ന്നെ ഡ​ൽ​ഹി​യി​ലു​ണ്ട്. ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വ​രു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.

എ​ന്നാ​ൽ ഇ​തു​വ​രെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് അ​ന്തി​മ പ​ട്ടി​ക​യി​ലേ​ക്കെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. നേ​ര​ത്തെ 55 പേ​രു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ക​ണ്ണൂ​രും കോ​ന്നി​യും ഉ​ൾ‌​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ണ്.

ക​ണ്ണൂ​രി​ൽ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ കെ.​സു​ധാ​ക​ര​ൻ. എം​പി​മാ​ർ‌ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന കോ​ൺ​ഗ്ര​സ് തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

 

NRI

ഡി​എം​എ ജ​ന​ക് പു​രി ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗം 29ന്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഈ മാസം 29ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഡി​എം​എ​യു​ടെ ഏ​രി​യ ഓ​ഫീ​സാ​യ ഉ​ത്തം ന​ഗ​ർ ഇ​ന്ദ്രാ പാ​ർ​ക്ക് ഗ​ലി ന​മ്പ​ർ 19ലെ ​ആ​ർഇ​സ​ഡ് 149ൽ ന​ട​ക്കും.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​നെ നി​യ​മി​ച്ചു. 2026-2029 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

ചെ​യ​ർ​മാ​ൻ-1, വൈ​സ് ചെ​യ​ർ​മാ​ൻ-1, സെ​ക്ര​ട്ട​റി-1, ജോ​യിന്‍റ് സെ​ക്ര​ട്ട​റി-2, ട്രെ​ഷ​റ​ർ-1, ജോ​യിന്‍റ് ട്രെ​ഷ​റ​ർ-1, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ-1, എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ-23, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ-1, വ​നി​താ വി​ഭാ​ഗം ജോ​യിന്‍റ് ക​ൺ​വീ​ന​ർ-2, യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ (വ​യ​സ് 18-35)-1, യു​വ​ജ​ന വി​ഭാ​ഗം ജോ​യിന്‍റ് ക​ൺ​വീ​ന​ർ (വ​യ​സ് 18-35)-2 (ആ​ൺ, പെ​ൺ, 1 വീ​തം) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​ക്കു​ക.

21, 22 വൈ​കു​ന്നേ​രം ആറ് മു​ത​ൽ എട്ട് വ​രെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​മാ​യ ജ​ന​ക്പു​രി ഏ​രി​യ ഓ​ഫി​സി​ൽ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​യു​ടെ വി​ത​ര​ണ​വും പൂ​രി​പ്പി​ച്ച പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യാ​വു​ന്ന​താ​ണ്.

പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 22ന് രാ​ത്രി എട്ട് വ​രെ​യാ​ണ്. 23ന് രാ​ത്രി ഏഴിന് ​ല​ഭി​ച്ച നാ​മ നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളു​ടെ ലി​സ്റ്റ് ജ​ന​ക്പു​രി ഏ​രി​യ ഓ​ഫീ​സി​ലെ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

24ന് വൈ​കു​ന്നേ​രം ആറ് മു​ത​ൽ എട്ട് വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​വു​ന്ന​താ​ണ്. 24ന് രാ​ത്രി 10ന് ​സൂ​ക്ഷ്‌​മ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മു​ള്ള ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. വോ​ട്ടിം​ഗ് ആ​വ​ശ്യ​മെ​ങ്കി​ൽ 29ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാല് മു​ത​ൽ 6.30 വ​രെ​യാ​ണ് സ​മ​യം.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ വ​രു​ന്ന ജ​ന​ക്പു​രി ഏ​രി​യ​യി​ലെ അം​ഗ​ങ്ങ​ൾ ഫോ​ട്ടോ പ​തി​ച്ച സ​ർ​ക്കാ​ർ / ഡി​എം​എ തി​രി​ച്ച​റി​യ​ൽ രേ​ഖ കൈ​വ​ശം ക​രു​തേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​മാ​യി 9818204660 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

National

ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, സു​പ്രീം​കോ​ട​തി​യി​ൽ ശ​ബ​രി​മ​ല; ഇ​ട​ത് സ​ർ​ക്കാ​രി​ന് അ​തി​നി​ർ​ണാ​യ​കം

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ടു​പ്പ് ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ വാ​ദം കേ​ൾ​ക്കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ട് ദി​വ​സം മു​ൻ​പ് സു​പ്രീം​കോ​ട​തി​യി​ൽ ഒ​ൻ​പ​തം​ഗ ബ​ഞ്ച് യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ൽ വാ​ദം കേ​ൾ​ക്കും.

ഏ​പ്രി​ൽ ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യാ​ണ് യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച 2018ലെ ​വി​ധി​യെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ വാ​ദം ന​ട​ക്കു​ക. യു​വ​തീ​പ്ര​വേ​ശ​വി​ധി​യെ എ​തി​ർ​ത്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ വോ​ട്ടെ​ടു​പ്പി​ന് മു​ൻ​പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വാ​ദം ന​ട​ത്തേ​ണ്ടി​വ​രി​ല്ലെ​ന്ന​താ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ശ്വാ​സം.

സം​സ്ഥാ​നം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കെ​ത്തു​ന്ന ഏ​പ്രി​ൽ ഒ​ൻ​പ​തി​നും കേ​സ് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലെ​ടു​ക്കു​ന്ന നി​ല​പാ​ട് വോ​ട്ടെ​ടു​പ്പി​നെ ബാ​ധി​ക്കാ​മെ​ന്ന​താ​ണ് കേ​സ് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

‌ആ​ചാ​ര​ങ്ങ​ളി​ൽ കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കും മു​ൻ​പ് മ​ത​പ​ണ്ഡി​ത​രു​ടെ​യും സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ർ​ത്താ​ക്ക​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ട​ണ​മെ​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ച​ത്.

National

കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വ​ന്നു; 31 പേ​രു​ടെ പ​ട്ടി​ക​യ്ക്ക് എ​ഐ​സി​സി അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് 31 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യ്ക്ക് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രി​ൽ മൂ​ന്ന് പേ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക് സീ​റ്റ് ധാ​ര​ണ​യാ​യി.

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ​പെ​ട്ട പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, തൃ​പ്പു​ണ്ണി​ത്തു​റ എം​എ​ൽ​എ കെ. ​ബാ​ബു, പെ​രു​മ്പാ​വൂ​ർ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​ത്.

തൃ​പ്പു​ണ്ണി​ത്തു​റ എം​എ​ൽ​എ കെ. ​ബാ​ബു നേ​ര​ത്തെ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം അ​ടു​ത്ത യോ​ഗ​ത്തി​ലാ​കും. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​യി​രി​ക്കും തീ​രു​മാ​നം.

തി​രു​വ​ന​ന്ത​പു​രം
വ​ട്ടി​യൂ​ർ​ക്കാ​വ്-​കെ. മു​ര​ളീ​ധ​ര​ൻ
കോ​വ​ളം-​എം. വി​ൻ​സെ​ന്‍റ്

കൊ​ല്ലം
ക​രു​നാ​ഗ​പ്പ​ള്ളി-​സി.​ആ​ർ. മ​ഹേ​ഷ്
കു​ണ്ട​റ-​പി.​സി. വി​ഷ്ണു‌​നാ​ഥ്
കൊ​ട്ടാ​ര​ക്ക​ര-​ഐ​ഷ പോ​റ്റി
പ​ത്ത​നാ​പു​രം-​ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല

ആ​ല​പ്പു​ഴ
ഹ​രി​പ്പാ​ട്-​ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ട്ട​യം
കോ​ട്ട​യം-​തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ
പു​തു​പ്പ​ള്ളി-​ചാ​ണ്ടി ഉ​മ്മ​ൻ

എ​റ​ണാ​കു​ളം
അ​ങ്ക​മാ​ലി-​റോ​ജി എം. ​ജോ​ൺ
ആ​ലു​വ-​അ​ൻ​വ​ർ സാ​ദ​ത്ത്
പ​റ​വൂ​ർ-​വി.​ഡി. സ​തീ​ശ​ൻ
എ​റ​ണാ​കു​ളം-​ടി.​ജെ. വി​നോ​ദ്
തൃ​ക്കാ​ക്ക​ര-​ഉ​മ തോ​മ​സ്
മൂ​വാ​റ്റു​പു​ഴ-​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ
കു​ന്ന​ത്തു​നാ​ട്-​വി.​പി. സ​ജീ​ന്ദ്ര​ൻ

തൃ​ശൂ​ർ
ചാ​ല​ക്കു​ടി-​സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ്
കൊ​ടു​ങ്ങ​ല്ലൂ​ർ-​ഒ.​ജെ. ജ​നീ​ഷ്
മ​ണ​ലൂ​ർ-​ടി.​എ​ൻ. പ്ര​താ​പ​ൻ

പാ​ല​ക്കാ​ട്
തൃ​ത്താ​ല-​വി.​ടി. ബ​ൽ​റാം

മ​ല​പ്പു​റം
പൊ​ന്നാ​നി-​കെ.​നൗ​ഷാ​ദ​ലി
വ​ണ്ടൂ​ർ-​എ.​പി. അ​നി​ൽ​കു​മാ​ർ
നി​ല​മ്പൂ​ർ-​ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്

കോ​ഴി​ക്കോ​ട്
കൊ​യി​ലാ​ണ്ടി-​കെ. പ്ര​വീ​ൺ​കു​മാ​ർ
നാ​ദാ​പു​രം-​കെ.​എം. അ​ഭി​ജി​ത്ത്
കോ​ഴി​ക്കോ​ട് നോ​ർ​ത്ത്-​കെ. ജ​യ​ന്ത്
എ​ല​ത്തൂ​ർ-​വി​ദ്യ ബാ​ല​കൃ​ഷ്‌​ണ​ൻ

വ​യ​നാ​ട്
സു​ൽ​ത്താ​ൻ ബ​ത്തേ​രി-​ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ
ക​ൽ​പ​റ്റ-​ടി. സി​ദ്ദി​ഖ്

ക​ണ്ണൂ​ർ
പേ​രാ​വൂ​ർ- സ​ണ്ണി ജോ​സ​ഫ്
ഇ​രി​ക്കൂ​ർ-​സ​ജീ​വ് ജോ​സ​ഫ്

National

ര​ണ്ടാം​ഘ​ട്ട ബ​ജ​റ്റ് സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും; പ്ര​തി​പ​ക്ഷ പ്ര​മേ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കും

ന്യൂ​ഡ​ൽ‌​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ര​ണ്ടാം​ഘ​ട്ട ബ​ജ​റ്റ് സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും. സ്‌​പീ​ക്ക​ര്‍ ഓം ​ബി​ര്‍​ല​യെ മാ​റ്റ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പ്ര​മേ​യം ലോ​ക്‌​സ​ഭ ആ​ദ്യ ദി​വ​സം ത​ന്നെ ച​ര്‍​ച്ച​യ്ക്കെ​ടു​ക്കും. പ്ര​മേ​യം ച​ർ​ച്ച​യ്ക്ക് ശേ​ഷം വോ​ട്ടി​നി​ടും.

118 പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ ഒ​പ്പി​ട്ട​താ​ണ് പ്ര​മേ​യം. സ്പീ​ക്ക​ര്‍ ചെ​യ​റി​ലി​രി​ക്കാ​തെ ഓം ​ബി​ര്‍​ല ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. 10 മ​ണി​ക്കൂ​ര്‍ ച​ര്‍​ച്ച​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എം​പി​മാ​രു​ടെ സ​സ്പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കാ​ത്ത​തി​ലും പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ക്കും.

പ്ര​മേ​യം വി​ജ‍​യി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ങ്കി​ലും ലോ​ക്‌​സ​ഭ​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ എം​പി​മാ​ർ​ക്കും കോ​ൺ​ഗ്ര​സ് വി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​മേ​യം പാ​സാ​യി​ല്ലെ​ങ്കി​ലും വി​ഷ​യം ച​ർ​ച്ച​യാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം.

സ്‌​പീ​ക്ക​ർ ഓം ​ബി​ർ​ല ഏ​ക​പ​ക്ഷീ​യ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വി​നെ പോ​ലും സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. അ​തേ​സ​മ​യം പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആം ​ആ​ദ്‌​മി പാ​ര്‍​ട്ടി രാ​ജ്യ​സ​ഭ​യി​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.

National

കേ​ര​ള ബാ​ർ കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: തീ​യ​തി മാ​റ്റു​ന്ന​ത് പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ബാ​ർ കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ൻ റി​ട്ട. ജ​സ്റ്റീ​സ് സു​ധാ​ൻ​ഷു ധൂ​ലി​യ അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യോ​ടു സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​പ്രി​ൽ പ​ത്തു​മു​ത​ൽ ഹൈ​ക്കോ​ട​തി വേ​ന​ൽ അ​വ​ധി​ക്കു പി​രി​യു​ന്ന​തി​നാ​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ വി​ജ്ഞാ​പ​നം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലു​മാ​ണ് തീ​യ​തി മാ​റ്റ​ണ​മെ​ന്ന അ​പേ​ക്ഷ സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്. കേ​ര​ള ബാ​ർ കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 30ന് ​മു​ന്പ് പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു മു​ൻ നി​ർ​ദേ​ശം.

National

ഇനി യുദ്ധങ്ങൾ നയിക്കുക എഐ; വിദേശ മോഡലുകളെ വിശ്വസിക്കാനാവില്ല

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​ടെ ന​ട്ടെ​ല്ലാ​യി നിർമിത ബുദ്ധി (എഐ) മാ​റു​മെ​ന്ന് ഡിആ​ർ​ഡി​ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ച​ന്ദ്രി​ക കൗ​ശി​ക്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന എ​ഐ ഉ​ച്ച​കോ​ടി​ക്കി​ടെ മാധ്യമങ്ങളോടു സംസാരിക്കു കയായിരുന്നു അവർ. പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ നിർമിത ബുദ്ധി എ​ന്ന​തു ഭാവിയിൽ വെറും സ​ങ്ക​ല്പ​മ​ല്ലെ​ന്നും മ​റി​ച്ച് അ​ത്യാ​വ​ശ്യ​മാ​യ ഘടകമാണെന്നും ചന്ദ്രിക കൗശിക് കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ധു​നി​ക യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സൈ​ന്യ​ത്തി​നു മു​ന്നി​ലെ​ത്തു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ള​വ് മ​നു​ഷ്യ​നു വേ​ഗത്തിൽ വി​ശ​ക​ല​നം ചെ​യ്യു​ക അ​സാ​ധ്യ​മായ കാര്യമാണ്. ഇ​വി​ടെ​യാ​ണ് നിർമിത ബുദ്ധിയുടെ പ്ര​സ​ക്തി. അ​തി​വേ​ഗ​ത്തി​ൽ വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യാ​നും കൃ​ത്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​നും എ​ഐ അ​ധി​ഷ്ഠി​ത സം​വി​ധാ​ന​ങ്ങ​ൾ സൈ​ന്യ​ത്തിനു വലിയ കരുത്താകും. നി​രീ​ക്ഷ​ണം, ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ല​വി​ൽ രാജ്യം എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കുന്നുണ്ടെന്നും ഡ‍യറക്ടർ ജനറൽ പറഞ്ഞു.

പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ എ​ഐ മോ​ഡ​ലു​ക​ളെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും ചന്ദ്രിക കൗശിക് മു​ന്ന​റി​യി​പ്പു ന​ൽ​കി. വി​ദേ​ശ​ത്തു​നി​ന്നു ല​ഭി​ക്കു​ന്ന ഡാ​റ്റാ സെ​റ്റു​ക​ളി​ൽ സു​ര​ക്ഷാവീ​ഴ്ച​കൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇക്കാരണങ്ങളാൽ രാജ്യത്തിന്‍റെ ത​ന​താ​യ ഡാ​റ്റ ഉ​പ​യോ​ഗി​ച്ചു വി​ക​സി​പ്പി​ച്ചെ​ടു​ത്ത എ​ഐ മോ​ഡ​ലു​ക​ൾ പ്ര​തി​രോ​ധ സംവിധാനങ്ങൾക്കായി ഉപയോഗിക്കണമെന്നും അവർ പറഞ്ഞു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മീ​പ​കാ​ല സൈ​നി​ക നടപടികളിൽനി​ന്ന് ഇ​ന്ത്യ പ​ഠി​ച്ച പ്ര​ധാ​ന പാ​ഠം സ്വ​യം​പ​ര്യാ​പ്ത​ത ആ​ണെ​ന്നു ചന്ദ്രിക ​കൗ​ശി​ക് ചൂ​ണ്ടി​ക്കാ​ട്ടി. ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ നി​ർമി​ക്കു​ന്ന​തു​പോ​ലെത​ന്നെ പ്ര​ധാ​ന​മാ​ണ് സ്വ​ന്ത​മാ​യി എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന​തെന്നും അവർ ചൂണ്ടിക്കാണിച്ചു.

ആ​ഗോ​ള​ത​ല​ത്തി​ൽ എഴുപതില​ധി​കം രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കുന്ന എ​ഐ ഉ​ച്ച​കോ​ടി​യി​ൽ ഭാഗഭാക്കാകുമ്പോഴും ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ​ര​മാ​യ സ്വ​യം​ഭ​ര​ണാ​ധി​കാ​രം കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഡോ. ചന്ദ്രിക കൗശിക് എടുത്തുപറഞ്ഞു.

NRI

പൗ​ലോ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ധ്യാ​ന​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു

ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക അം​ഗ​ങ്ങ​ൾ വി​കാ​രി റ​വ.​ഫാ. ജോ​യ്സ​ൺ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ്യാ​ന​കേ​ന്ദ്ര​മാ​യ ആ​രാ​വ​ലി കു​ന്നി​ൽ സ്ഥി​തി ചെ​യ്യു​ന്ന പൗ​ലോ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ധ്യാ​ന​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു.

തീർഥാടക സംഘം തുടർന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കു​ചേ​ർന്നു. ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ്, ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ഫാ. സ​ജി എ​ബ്ര​ഹാം, റ​വ.​ഫാ. സു​മോ​ദ് ജോ​ൺ എ​ന്നി​വരും പങ്കെടുത്തു.

തു​ട​ർ​ന്ന് ഹ​രി​യാ​ന​യി​ലെ മ​ണ്ഡ​വാ​ർ ഗ്രാ​മ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ശാ​ന്തി​ഗ്രാം ആ​ശ്ര​മ​വും സംഘം സ​ന്ദ​ർ​ശി​ച്ചു.

National

ആ​ഗോ​ള എ​ഐ ഭൂ​പ​ട​ത്തി​ൽ ഇ​ന്ത്യ; മെ​ഗാ ടെ​ക് ഉ​ച്ച​കോ​ടി​ക്കു തു​ട​ക്കം

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എഐ) മേ​ഖ​ല​യി​ലെ ആ​ഗോ​ള ശ​ക്തി​യാ​കാ​ൻ ലക്ഷ്യമിട്ട് ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ബൃ​ഹ​ത്താ​യ എ​ഐ ഉ​ച്ച​കോ​ടി​ക്കു തു​ട​ക്ക​മാ​യി. ലോ​ക​ത്തെ സാ​ങ്കേ​തി​കവി​ദ്യ ​പ്രമുഖരും നി​ക്ഷേ​പ​ക​രും ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ളും ഒ​ത്തു​ചേ​രു​ന്ന "ഇ​ന്ത്യ എ​ഐ ഇം​പാ​ക്ട് സ​മ്മി​റ്റ്' ​മേ​ഖ​ല​യി​ൽ രാജ്യത്തിന്‍റെ ക​രു​ത്ത് തെ​ളി​യി​ക്കാ​നു​ള്ള വേ​ദി​യാ​കും. 19, 20ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​നി​ധി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ഐടി പ്രമുഖർ

ഗൂ​ഗി​ൾ സി​ഇ​ഒ സു​ന്ദ​ർ പി​ച്ചൈ, ഓ​പ്പ​ൺ എ​ഐ​യു​ടെ സാം ​ആ​ൾ​ട്ട്മാ​ൻ, ആ​ന്ത്രാ​പി​ക് സി​ഇ​ഒ ഡാ​രി​യോ അ​മോ​ഡി, മെ​റ്റ​യു​ടെ അ​ല​ക്സാ​ണ്ട​ർ വാംഗ് തു​ട​ങ്ങി​യ സാ​ങ്കേ​തി​ക ലോ​ക​ത്തെ പ്ര​മു​ഖ​ർ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ യാ​ൻ ലെ​കു​ൻ, ആ​ർ​ത​ർ മെ​ൻ​ഷ് തു​ട​ങ്ങി​യ പ്ര​ശ​സ്ത ഗ​വേ​ഷ​ക​രും ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​കും. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ വി​വ​ര​ശേ​ഖ​ര​വും ആ​ധാ​ർ അ​ട​ക്ക​മു​ള്ള ശ​ക്ത​മാ​യ ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ഐ രം​ഗ​ത്ത് കു​തി​ച്ചു​ചാ​ട്ടം ന​ട​ത്താ​നാ​ണ് രാജ്യത്തിന്‍റെ ല​ക്ഷ്യം.

ഇ​ന്ത്യ​യു​ടെ ത​ന​താ​യ ഭാ​ഷാ വൈ​വി​ധ്യ​ത്തെ ഉ​ൾ​ക്കൊ​ള്ളു​ന്ന എ​ഐ മോ​ഡ​ലു​ക​ൾ ഉ​ച്ച​കോ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന "ഭാ​ര​ത്‌​ജെ​ൻ', 22 ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന 17 ബി​ല്യ​ൺ പാ​രാ​മീ​റ്റ​റു​ക​ളു​ള്ള "പ​രം-2' എ​ന്ന മോ​ഡ​ൽ പു​റ​ത്തി​റ​ക്കും.

കുറഞ്ഞ ചെലവിൽ

കു​റ​ഞ്ഞ ചി​ല​വി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ഐ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നു പു​റ​മെ ലൈ​റ്റ്‌​സ്പീ​ഡ് വെ​ഞ്ചേ​ഴ്‌​സി​ന്‍റെ പി​ന്തു​ണ​യു​ള്ള "സ​ർ​വം എ​ഐ'​യും ത​ദ്ദേ​ശീ​യ​മാ​യ വ​ലി​യ മോ​ഡ​ലു​ക​ൾ അ​വ​ത​രി​പ്പി​ക്കും.

സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം എ​ഐ മ​ത്സ​ര​രം​ഗ​ത്ത് അ​മേ​രി​ക്ക​യ്ക്കും ചൈ​ന​യ്ക്കും പി​ന്നി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് നി​ല​വി​ൽ ഇ​ന്ത്യ. മൈ​ക്രോ​സോ​ഫ്റ്റ്, ഗൂ​ഗി​ൾ, എ​ൻ​വി​ഡി​യ തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ൽ ത​ങ്ങ​ളു​ടെ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ വി​ക​സി​പ്പി​ക്കാ​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​നും സജീവമായി രംഗത്തുണ്ട്.

National

അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളിൽ തന്‍റെ നിലപാടുകൾ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​ത്: ശ​ശി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളി​ൽ താ​ൻ എ​ടു​ക്കു​ന്ന നി​ല​പാ​ടു​ക​ൾ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്ന് ശ​ശി ത​രൂ​ർ എം​പി. ചി​ല വി​ഷ​യ​ങ്ങ​ളി​ലെ ത​ന്‍റെ വീ​ക്ഷ​ണ​ങ്ങ​ളെ ബി​ജെ​പി അ​നു​കൂ​ല​മാ​യി ചി​ല​ർ തെ​റ്റി​ദ്ധ​രി​ക്കു​ക​യാ​ണ്.

പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​രൂ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ചി​ല കാ​ര്യ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​നു​വേ​ണ്ടി സം​സാ​രി​ക്കാ​നാ​ണ് താ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്.

താ​ൻ ഇ​പ്പോ​ഴും കോ​ൺ​ഗ്ര​സി​ലാ​ണ്. എ​വി​ടേ​ക്കും പോ​കി​ല്ല. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

 

National

കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​റ്റ​സ​മ്മ​തം ന​ട​ത്തി പ്ര​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ മൗ​ജ്പു​റി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കു​റ്റ​സ​മ്മ​തം ന​ട​ത്തി പ്ര​തി. ഫൈ​സാ​ൻ (24) എ​ന്ന യു​വാ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.  

മു​ൻ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് ഫൈ​സാ​നെ കൊ​ന്ന​തെ​ന്നാ​ണ് യു​വാ​വ്  പ​റ​ഞ്ഞ​ത്. ത​ന്നെ നാ​ല് മാ​സം മു​മ്പ് ഫൈ​സാ​ൻ മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ഇ​തി​ന് പ്ര​തി​കാ​ര​മാ​യി​ട്ടാ​ണ് ഫൈ​സാ​നെ കൊ​ല​പ്പെ​ടു​ത്തി​തെ​ന്നു​മാ​ണ് പ്ര​തി വ്യ​ക്ത​മാ​ക്കി​യ​ത്. കൊ​ല​പാ​ത​ക​വു​മാ​യി ത​ന്‍റെ കു​ടും​ബ​ത്തി​നോ സു​ഹൃ​ത്തു​ക​ൾ​ക്കോ യാ​തൊ​രും ബ​ന്ധ​വു​മി​ല്ലെ​ന്നും പ്ര​തി പ​റ​ഞ്ഞു. 

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​യി​രു​ന്നു യു​വാ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ന്നാ​ൽ പ്ര​തി പ​റ​യു​ന്ന​ത് ക​ള്ള​മാ​ണെ​ന്നും സാ​മ്പ​ത്തി​ക കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് പ്ര​തി കൊ​ല ന​ട​ത്തി​യ​തെ​ന്നു​മാ​ണ് മ​രി​ച്ച ഫൈ​സാ​ന്‍റെ സ​ഹോ​ദ​ര​ൻ സ​ൽ​മാ​ൻ‌ പ​റ​ഞ്ഞ​ത്. 

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഫൈ​സാ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. മൗ​ജ്പു​റി​ലെ ഒ​രു ക​ഫേ​യി​ൽ‌ വ​ച്ച് പ്ര​തി ഫൈ​സാ​നെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫൈ​സാ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. 

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. 

National

രാഹുല്‍ ഗാന്ധിയുമായി അതൃപ്തി; നിര്‍ണായകമായ കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വവുമായി ശശി തരൂര്‍ എംപി വീണ്ടും അകലുന്നതായി സൂചന. രാഹുല്‍ ഗാന്ധിയുടെ സമീപകാലത്തെ ചില നിലപാടുകളിലും പാര്‍ട്ടി തീരുമാനങ്ങളിലും അതൃപ്തിയുള്ള തരൂര്‍, ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധി അടുത്തിടെ നടത്തിയ ചില പ്രസ്താവനകളും പാര്‍ട്ടി പുനഃസംഘടനയിലെ അവഗണനയുമാണ് തരൂരിനെ ചൊടിപ്പിച്ചത്. പ്രത്യേകിച്ചും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തനിക്ക് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും തരൂര്‍ കരുതുന്നതായാണ് സൂചന.

വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും പാര്‍ലമെന്റിലെ തന്ത്രങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് എഐസിസി ആസ്ഥാനത്ത് യോഗം വിളിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് തരൂരിനെപ്പോലൊരു മുതിര്‍ന്ന നേതാവ് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹം വീണ്ടും ചര്‍ച്ചയാകാന്‍ കാരണമാകും.

കോണ്‍ഗ്രസില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് രംഗത്തെത്തിയ ജി-23 ഗ്രൂപ്പിലെ പ്രമുഖനായിരുന്നു തരൂര്‍.
ഹൈക്കമാന്‍ഡുമായി പലപ്പോഴും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാറുള്ള അദ്ദേഹം, സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതാണ് ഇപ്പോഴത്തെ വിട്ടുനില്‍ക്കലിനും പിന്നിലെന്ന് കരുതപ്പെടുന്നു. അടുത്തിടെ കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ വിയോജിച്ച് ദേശീയ മാധ്യമങ്ങളില്‍ തരൂര്‍ എഴുതിയ ലേഖനവും ചര്‍ച്ചയായിരുന്നു.

National

വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജീവ് ഖിര്‍വാര്‍ ഐഎഎസ് ഡല്‍ഹിയില്‍ തിരിച്ചെത്തി; പുതിയ എംസിഡി കമ്മീഷണറായി നിയമനം

ന്യൂഡല്‍ഹി: 2022-ല്‍ ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തില്‍ കായികതാരങ്ങളെ പുറത്താക്കി നായയെ നടത്താന്‍ സൗകര്യമൊരുക്കിയെന്ന വിവാദത്തില്‍ പെട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഖിര്‍വാര്‍ വീണ്ടും ഡല്‍ഹി ഭരണകൂടത്തിന്റെ നിര്‍ണായക സ്ഥാനത്തേക്ക് തിരിച്ചെത്തി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പുതിയ കമ്മീഷണറായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തെ നിയമിച്ചു.

1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഖിര്‍വാര്‍ വിവാദത്തെത്തുടര്‍ന്ന് ലഡാക്കിലേക്ക് സ്ഥലം മാറ്റപ്പെട്ടതിന് ശേഷം ഏകദേശം മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഡല്‍ഹിയില്‍ തിരിച്ചെത്തുന്നത്. നിലവിലെ കമ്മീഷണര്‍ അശ്വനി കുമാറിന് പകരക്കാരനായാണ് ഖിര്‍വാര്‍ ചുമതലയേല്‍ക്കുന്നത്. അശ്വനി കുമാറിനെ ജമ്മു കശ്മീരിലേക്ക് സ്ഥലം മാറ്റി.

ഡല്‍ഹി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ, ഖിര്‍വാറും ഭാര്യയും സ്റ്റേഡിയത്തില്‍ നായയെ നടത്തുന്നതിനായി കായികതാരങ്ങളെ നേരത്തെ പുറത്തിറങ്ങാന്‍ നിര്‍ബന്ധിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കും സ്ഥലം മാറ്റിയത്.

എംസിഡി ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. നഗരത്തിലെ റോഡുകളുടെ നവീകരണം, ശുചീകരണം, തെരുവ് നായകളുടെ നിയന്ത്രണം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം നിര്‍ണായകമാകും. ജനുവരി 21-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Business

നന്ദകുമാർ നായർ കേന്ദ്ര ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഉപദേശക സമിതിയംഗം

കോട്ടയം: കേന്ദ്ര ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (CERC) ഉപദേശക സമിതിയംഗമായി മലയാളിയായ നന്ദകുമാർ നായരെ നിയമിച്ചു. കേരള എച്ച്ടി ആൻഡ് ഇഎച്ച്ടി ഇൻഡസ്ട്രിയൽ ഇലക്‌ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന പ്രസിഡന്‍റ് കൂടിയാണ് ഇദ്ദേഹം.

വൈദ്യുതി നിയമം - 2003 പ്രകാരം രൂപീകരിക്കപ്പെട്ട ഈ സമിതിയാണ് വൈദ്യുതി നിരക്കുകൾ, വൈദ്യുതിയെ സംബന്ധിച്ച മാർക്കറ്റ് പരിഷ്കാരങ്ങൾ, ഗ്രിഡ് പ്രവർത്തനം, ഊർജ സംയോജനം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിനു റഗുലേറ്ററി കമ്മീഷനെ സഹായിക്കുന്നത്. വ്യവസായ ഉപയോക്താക്കളുടെ താത്പര്യങ്ങൾ ദേശീയ തലത്തിൽ അവതരിപ്പിക്കാൻ ഇതുവഴി എച്ച്ടി ആൻഡ് ഇഎച്ച്ടി അസോസിയേഷനും അവസരം ലഭിക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

National

സത്യവാങ്മൂലം എവിടെ?; ന്യൂഡൽഹി സ്റ്റേഷൻ ദുരന്തത്തിൽ കോടതി


ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നി​ര​വ​ധി പേ​ർ മ​രി​ക്കാ​നി​ട​യാ​യ ദു​ര​ന്ത​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നു കേ​ന്ദ്ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി​യി​ൽ പ്ര​തി​ക​ര​ണ​മ​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ത്യ​വാ​ങ്മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് 26ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശ​മെ​ങ്കി​ലും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഈ ​സ​മ​യ​പ​രി​ധി പാ​ലി​ക്കാ​ത്ത​താ​ണ് ഹൈ​ക്കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്.

ദു​ര​ന്ത​ത്തി​നു​ശേ​ഷം എ​ന്തൊ​ക്കെ തീ​രു​മാ​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്രം സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്ക​ണ​മാ​യി​രു​ന്നു. അ​ധി​കാ​രി​ക​ൾ എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര അ​ല​സ​ത കാ​ണി​ക്കു​ന്ന​തെ​ന്നും, മ​റ്റൊ​രു സം​ഭ​വു​മു​ണ്ടാ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

National

43 നേതാക്കൾക്കെതിരേ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി കോൺഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ടെ പാ​​​ർ​​​ട്ടി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​തി​​​ന് ബി​​​ഹാ​​​റി​​​ലെ പാ​​​ർ​​​ട്ടി​​​യു​​​ടെ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ന്മാ​​​ര​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ടെ മു​​​തി​​​ർ​​​ന്ന പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളു​​​ടെ​​​യും അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ​​​യും പേ​​​രി​​​ലാ​​​ണ് 43 പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ന​​​ട​​​പ​​​ടി.

പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ന്മാ​​​രാ​​​യി​​​രു​​​ന്ന രാ​​​ജ്കു​​​മാ​​​ർ രാ​​​ജ​​​ൻ, ഷ​​​ക്കീ​​​ലു​​​ർ റ​​​ഹ്മാ​​​ൻ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടു​​​ന്നു. ആ​​​റു​​​പേ​​​ർ​​​ക്കെ​​​തി​​​രേ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി എ​​​ഐ​​​സി​​​സി​​​യു​​​ടെ അ​​​ച്ച​​​ട​​​ക്ക​​​സ​​​മി​​​തി​​​ക്ക് കൈ​​​മാ​​​റി​​​യി​​​ട്ടു​​​മു​​​ണ്ട്.

പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജേ​​​ഷ് റാ​​​മി​​​നെ​​​തി​​​രേ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി നി​​​രീ​​​ക്ഷ​​​ക​​​ൻ കൃ​​​ഷ്ണ അ​​​ല്ല​​​വ​​​രു​​​വി​​​നെ​​​തി​​​രേ​​​യും വി​​​മ​​​ത​​​സ്വ​​​രം ഉ​​​യ​​​ർ​​​ത്തി​​​യെ​​​ന്നും നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നും ക​​​ണ്ടാ​​​ണ് നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി. പാ​​​ർ​​​ട്ടി​​​നേ​​​തൃ​​​ത്വം പ​​​ണ​​​ത്തി​​​നു​​​വേ​​​ണ്ടി സീ​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി​​​യെ​​​ന്ന് വി​​​മ​​​ത​​​നേ​​​താ​​​ക്ക​​​ൾ ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തി​​​ന് ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് ഒ​​​ക്‌​​​ടോ​​​ബ​​​ർ 18ന് ​​​ചി​​​ല വി​​​മ​​​ത​​​ർ പാ​​​റ്റ്ന​​​യി​​​ൽ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തി കോ​​​ണ്‍ഗ്ര​​​സി​​​നെ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജേ​​​ഷ് റാം ​​​രൂ​​​പീ​​​ക​​​രി​​​ച്ച സം​​​സ്ഥാ​​​ന​​​ത​​​ല അ​​​ച്ച​​​ട​​​ക്ക​​​സ​​​മി​​​തി ഏ​​​ഴു നേ​​​താ​​​ക്ക​​​ളെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യും 36 നേ​​​താ​​​ക്ക​​​ൾ​​​ക്കു കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 61 സീ​​​റ്റു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും ആ​​​റെ​​​ണ്ണ​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് വി​​​ജ​​​യി​​​ച്ച​​​ത്.

 

National

ചാ​ന്ദ്‌​നി ചൗ​ക്കി​ൽ ക​ട​യ്ക്ക് തീ​പി​ടി​ച്ചു; തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു

ന്യൂ​ഡ​ൽ​ഹി: നോ​ർ​ത്ത് ഡ​ൽ​ഹി​യി​ൽ ക​ട​യ്ക്ക് തീ​പി​ടി​ച്ചു. ചാ​ന്ദ്‌​നി ചൗ​ക്കി​ൽ ഒ​രു ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട സ്ഥ​ല​ത്ത് തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.58ന് ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി വി​വ​രം ല​ഭി​ച്ച​തെ​ന്ന് ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് അ​ഞ്ച് ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

 

 

National

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ദേവാലയത്തിലെത്തി പ്രധാനമന്ത്രി; പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു

ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.

സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ചാണ് ഈ ശുശ്രൂഷ നടത്തിയതെന്നും ക്രിസ്മസിന്‍റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സത്‌സ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് കാരൾ സംഘങ്ങൾക്കും വിശ്വാസികൾക്കും നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ദേവാലയസന്ദർശനമെന്നതും ശ്രദ്ധേയമാണ്.

 

 

 

Kerala

കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ന്നു; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ര​ള​ത്തെ മാ​ത്രം ശ്വാ​സം മു​ട്ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന് കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം മാ​ത്രം സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കാ​നു​ള്ള 17,000 കോ​ടി രൂ​പ കേ​ന്ദ്രം വെ​ട്ടി​ക്കു​റ​ച്ചെ​ന്ന് ധ​ന​മ​ന്ത്രി ആ​രോ​പി​ച്ചു. ഇ​ങ്ങ​നെ ശ്വാ​സം മു​ട്ടി​ക്കാ​ൻ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ചെ​യ്ത പാ​ത​ക​മെ​ന്തെ​ന്നും ബാ​ല​ഗോ​പാ​ൽ ചോ​ദി​ച്ചു.

ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ര​ള​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ് പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി​യി​ൽ പു​നഃ​പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ബാ​ല​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്രം ആ​ണ് ഇ​നി വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. ഐ​ജി​എ​സ്ടി പൂ​ളി​ൽ നി​ന്നും തു​ക​യു​ടെ കാ​ര്യ​ത്തി​ൽ കു​റ​വ് വ​ന്നു. ഇ​തി​ൽ മാ​ത്രം 965 കോ​ടി​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​ത് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

സി​പി​എ​മ്മും കോ​ൺ​ഗ്ര​സും രാ​ജ്യ​വി​രു​ദ്ധ മ​നോ​ഭാ​വം തു​ട​രു​ന്നു: അ​നി​ൽ ആ​ന്‍റ​ണി

ന്യൂ​ഡ​ൽ​ഹി: സി​പി​എ​മ്മി​നും കോ​ൺ​ഗ്ര​സി​നു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നി​ൽ ആ​ന്‍റ​ണി രം​ഗ​ത്ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്ക് ശേ​ഷ​വും സം​സ്ഥാ​ന​ത്ത് സി​പി​എ​മ്മും കോ​ൺ​ഗ്ര​സും രാ​ജ്യ​വി​രു​ദ്ധ മ​നോ​ഭാ​വം തു​ട​രു​ക​യാ​ണെ​ന്ന് അ​നി​ൽ ആ​ന്‍റ​ണി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ജ​യി​ച്ച ഇ​ട​ത് കൗ​ൺ​സി​ല​ർ അ​ഖി​ല​യ്ക്ക് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ജ​യ് ഹി​ന്ദ് എ​ന്ന് പ​റ​ഞ്ഞ​തു​കൊ​ണ്ട് സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ട്ടു. ഇ​തേ തു​ട​ർ​ന്ന് അ​വ​ർ​ക്ക് മാ​പ്പ് പ​റ​യേ​ണ്ടി വ​ന്നു​വെ​ന്നും ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി ആ​രോ​പി​ച്ചു.

ഇ​ത്ത​രം മാ​ന​സി​കാ​വ​സ്ഥ​യെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ലി​യ വി​ജ​യം നേ​ടു​മെ​ന്നും അ​നി​ൽ ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

ഇന്ത്യൻ ഹൈക്കമ്മീഷണറെ വീണ്ടും വിളിച്ചുവരുത്തി ബംഗ്ലാദേശ്

ധാ​​​​ക്ക: ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ പ്ര​​​​ണ​​​​യ് വ​​​​ർ​​​​മ​​​​യെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി.

ഇ​​​​ന്ത്യ​​​​യി​​​​ലെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് ന​​​​യ​​​​ത​​​​ന്ത്ര​​​​ കാ​​​​ര്യാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​ശ​​​​ങ്ക വ​​​​ർ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​സ​​​​ദ് ആ​​​​ലം സി​​​​യാം ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​റെ​​​​യും ഡെ​​​​പ്യൂ​​​​ട്ടി ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​റെ​​​​യും വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി​​​​യ​​​​തെ​​​​ന്ന് ധാ​​​​ക്ക ട്രി​​​​ബ്യൂ​​​​ൺ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ഇ​​​​ന്ത്യ​​​​യി​​​​ലെ ന​​​​യ​​​​ത​​​​ന്ത്ര​​​​കാ​​​​ര്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ മു​​​​ന്നോ​​​​ട്ടു​​​​ വ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പ​​​​ത്ത് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് പ്ര​​​​ണ​​​​യ് വ​​​​ർ​​​​മ​​​​യെ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​ത്.

വി​​​​ദ്യാ​​​​ർ​​​​ഥി നേ​​​​താ​​​​വ് ഷ​​​​രീ​​​​ഫ് ഒ​​​​സ്മാ​​​​ൻ ഹാ​​​​ദി​​​​യു​​​​ടെ കൊ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​ഭ​​​​യം തേ​​​​ടു​​​​ന്ന പ​​​​ക്ഷം ഉ​​​​ട​​​​ന​​​​ടി അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന് കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

National

സിബിസിഐയുടെ ക്രിസ്മസ് ആഘോഷം ഇന്ന്

ന്യൂ​​​ഡ​​​ൽ​​​ഹി: ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ) യു​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷം സി​​​ബി​​​സി​​​ഐ ആ​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു ന​​​ട​​​ക്കും.

വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ്, ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ലെ​​​യോ​​​പോ​​​ൾ​​​ദോ ജി​​​റേല്ലി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

സി​​​ബി​​​സി​​​ഐ അ​​​ധ്യ​​​ക്ഷ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സി​​​ബി​​​സി​​​ഐ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലും ഡ​​​ൽ​​​ഹി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​അ​​​നി​​​ൽ കൂ​​​ട്ടോ സ്വാ​​​ഗ​​​ത​​​വും ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ ന​​​ന്ദി​​​യും പ​​​റ​​​യും.

ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​ർ, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പ​​​മാ​​​ർ, ബി​​​ഷ​​​പ്പു​​​മാ​​​ർ, ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, മ​​​ത​​​നേ​​​താ​​​ക്ക​​​ൾ, വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള മ​​​റ്റ് പ്ര​​​മു​​​ഖ വ്യ​​​ക്തി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സി​​​ബി​​​സി​​​ഐ ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യാ​​​തി​​​ഥി.

National

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​തം; വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര ഡാ​റ്റാ​ബേ​സി​ൽ നി​ന്ന് ഇ​തു​വ​രെ യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള വി​വ​ര​ചോ​ർ​ച്ച​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ര്‍​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു.

‌‌യു​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​തീ​വ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം ഇ​ന്ന് പാ​ര്‍​ല​മെ​ന്‍റി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി കേ​ന്ദ്ര ഐ​ടി സ​ഹ​മ​ന്ത്രി ജി​തി​ൻ പ്ര​സാ​ദ​യാ​ണ് സു​ര​ക്ഷാ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​മ്പോ​ഴും സം​ഭ​രി​ക്കു​മ്പോ​ഴും അ​ത്യാ​ധു​നി​ക​മാ​യ എ​ൻ​ക്രി​പ്ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

National

ബി​ജെ​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ് നി​തി​ൻ ന​ബീ​ന്‍

ന്യൂ​ഡ​ൽ​ഹി: നി​തി​ൻ ന​ബീ​ന്‍ ബി​ജെ​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് നി​തി​ൻ ചു​മ​ത​ല​യേ​റ്റ​ത്. നി​ല​വി​ൽ ബി​ഹാ​ർ സ​ർ​ക്കാ​രി​ൽ പൊ​തു​മ​രാ​മ​ത്ത്, ന​ഗ​ര​വി​ക​സ​നം വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​ണ് നി​തി​ൻ ന​ബീ​ന്‍.

നി​തി​ന് ഊ​ജ്വ​ല​സ്വീ​ക​ര​ണ​മാ​ണ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്ത് ഒ​രു​ക്കി​യി​രു​ന്ന​ത്. ന​ബീ​ന്‍റെ നി​യ​മ​നം അ​പ്ര​തീ​ക്ഷി​ത​മെ​ന്ന് പാ​ർ​ട്ടി നേ​താ​ക്ക​ൾ വി​ല​യി​രു​ത്തു​ന്നു. ജ​നു​വ​രി​യി​ൽ പു​തി​യ ബി​ജെ​പി അ​ദ്ധ്യ​ക്ഷ​നാ​യി നി​തി​ൻ ന​ബീ​ൻ ചു​മ​ത​ല​യേ​റ്റേ​ക്കും എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ന​ബീ​ൻ കി​ഷോ​ർ സി​ൻ​ഹ​യു​ടെ മ​ക​നാ​ണ് നി​തി​ൻ ന​ബീ​ൻ. 2006ല്‍ ​നി​തി​ൻ ന​ബീ​ൻ പാ​റ്റ്ന വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് 2010 മു​ത​ൽ ബം​ഗി​പു​ർ സീ​റ്റി​ൽ നി​ന്ന് മൂ​ന്ന് ത​വ​ണ വി​ജ​യി​ച്ചു.

നി​ല​വി​ലെ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ദ്ദ​യും ഇ​ത്ത​ര​ത്തി​ൽ 2019ൽ ​ആ​ദ്യം ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യാ​ണ് എ​ത്തി‍​യ​ത്.

 

National

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ല്യൂ​ട്ട്; നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി അ​റി​യി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച വി​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. യു​ഡി​എ​ഫി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച​തി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ല്യൂ​ട്ടെ​ന്ന് രാ​ഹു​ൽ‌ ഗാ​ന്ധി.

ഈ ​ഫ​ലം യു​ഡി​എ​ഫി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തൂ​ത്തു​വാ​രും. വി​ജ​യം സാ​ധ്യ​മാ​ക്കി​യ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി​യു​ണ്ടെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ​ത​യാ​ണ് ഇ​ട​ത് മു​ന്ന​ണി​യു​ടെ തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു. സ​ർ​ക്കാ​രി​നെ ജ​നം വെ​റു​ക്കു​ന്നു. ബി​ജെ​പി​യു​ടെ അ​തേ അ​ജ​ണ്ട​യാ​ണ് സി​പി​എ​മ്മി​നെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വം; കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

വി​മാ​ന സ​ർ‌​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ ബാ​ധി​ക്കി​ല്ലേ എ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. മ​റ്റ് വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് 40,000 രൂ​പ വ​രെ ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കി​യ​തെ​ങ്ങ​നെ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

യാ​ത്ര​ക്കാ​ർ​ക്ക് പ​ണം തി​രി​ച്ചു ന​ൽ​കു​ന്ന ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി​യി​ൽ‌ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ൾ.

Kerala

കേ​ര​ള​ത്തി​ലെ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം; സു​പ്രീം​കോ​ട​തി ഇ​ന്ന് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി തീ​യ​തി നീ​ട്ടു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നി​വേ​ദ​നം ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്നും ഇ​ത് അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ക.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്മീ​ഷ​ൻ തീ​യ​തി​ക​ൾ നീ​ട്ടി​യി​ട്ടു​ണ്ട്. തീ​യ​തി ഇ​നി​യും നീ​ട്ടു​മോ​യെ​ന്ന് ക​മ്മീ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യേ​ക്കും.

 

National

നി​യ​മ സം​വി​ധാ​ന​ത്തി​ൽ ഭാ​ഷാ വൈ​വി​ധ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളേ​ണ്ട​തു​ണ്ട്: ബി.​വി. നാ​ഗ​ര​ത്ന  

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദി​യി​ൽ പ്രാ​വീ​ണ്യ​മി​ല്ലെ​ന്ന് ക​രു​തി ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രെ ഒ​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്ന് സു​പ്രീം കോ​ട​തി ജ​ഡ്ജി ബി.​വി. നാ​ഗ​ര​ത്ന. നി​യ​മ സം​വി​ധാ​ന​ത്തി​ൽ എ​ല്ലാ​ത​രം ഭാ​ഷാ വൈ​വി​ധ്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളേ​ണ്ട​തു​ണ്ടെ​ന്നും ബി.​വി. നാ​ഗ​ര​ത്ന പ​റ​ഞ്ഞു.

കോ​ട​തി​ക​ളി​ലെ ഭാ​ഷ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു സു​പ്രീം കോ​ട​തി ജ​ഡ്ജി. ഭ​ര​ണ​ഘ​ട​ന​യു​ടെ എ​ട്ടാം ഷെ​ഡ്യൂ​ൾ നി​ര​വ​ധി ഭാ​ഷ​ക​ളെ അം​ഗീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ബി.​വി. നാ​ഗ​ര​ത്ന വ്യ​ക്ത​മാ​ക്കി.

ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് ആ​റ് ഭാ​ഷ​ക​ളെ​ങ്കി​ലും സം​സാ​രി​ക്കു​ന്നു​ണ്ട്. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ സം​ബ​ന്ധി​ച്ച് ഉ​ന്ന​ത കോ​ട​തി​ക​ളി​ൽ ഇം​ഗ്ലീ​ഷാ​യി​രി​ക്കും അ​വ​രെ ആ​ശ​യ​വി​നി​മ​യ​ത്തി​ന് പ​ര്യാ​പ്ത​രാ​ക്കു​ക​യെ​ന്നും സു​പ്രീം കോ​ട​തി ജ​ഡ്ജി പ​റ​ഞ്ഞു.

ജു​ഡീ​ഷ്യ​റി​യി​ലെ ഭാ​ഷ​യെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​മ്പോ​ൾ മി​ത​ത്വം അ​നി​വാ​ര്യ​മാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ച ബി.​വി. നാ​ഗ​ര​ത്ന ത​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ രാ​ഷ്ട്രീ​യ​പ​ര​മ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

National

ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യ്ക്കാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്: വ്ളാ​ഡി​മ​ർ പു​ടി​ൻ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മ​ർ പു​ടി​ൻ. മോ​ദി​യെ പോ​ലൊ​രു നേ​താ​വു​ള്ള​ത് ഇ​ന്ത്യ​യു​ടെ ഭാ​ഗ്യ​മാ​ണെ​ന്ന് പു​ടി​ൻ പ​റ​ഞ്ഞു. സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങു​ന്ന നേ​താ​വ​ല്ല ന​രേ​ന്ദ്ര മോ​ദി​യെ​ന്നും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യ്ക്കാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. വി​ശ്വ​സി​ക്കാ​നാ​വു​ന്ന ഒ​രു സു​ഹൃ​ത്താ​ണ് മോ​ദി. ഇ​ത് താ​ൻ ഏ​റെ ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ​യാ​ണ് പ​റ​യു​ന്ന​തെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു. നി​ന്ന് എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ഇ​ന്ത്യ​യ്ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക ഇ​പ്പോ​ഴും റ​ഷ്യ​യി​ൽ നി​ന്ന് ആ​ണ​വ ഇ​ന്ധ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ത്യ​യ്ക്കും ഇ​തേ അ​വ​കാ​ശ​മു​ണ്ടെ​ന്നും പു​ടി​ൻ ആ​വ​ർ​ത്തി​ച്ചു. ഇ​ര​ട്ട തീ​രു​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ട്രം​പി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ഉ​പ​ദേ​ശ​ക​ർ ആ​ണെ​ന്നും പു​ടി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഡ​ൽ​ഹി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഷാം​നാ​ഥ് മാ​ർ​ഗി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

ബ​സ് ജീ​വ​ന​ക്കാ​ർ തീ ​പ​ട​രു​ന്ന​ത് ക​ണ്ട് ഉ​ട​ൻ ത​ന്നെ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. ഐ​എ​എ​സ്ബി​ടി​യി​ലേ​ക്ക് പോ​കു​ന്ന സ​മ​യ​ത്താ​ണ് ബ​സി​ന് തീ​പി​ടി​ച്ച​തെ​ന്നും ഉ​ട​ൻ വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യെ​ന്നും ഡ്രൈ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

മൂ​ന്ന് ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ട്ടി​മ​റി​യി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

 

National

എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം: ഇ​ന്ത്യ​യി​ലെ വി​വി​ധ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ കൊ​ച്ചി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ രൂ​പ​പ്പെ​ട്ട ക​രി​മേ​ഘ പ​ട​ലം ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി.

ക​രി​മേ​ഘ പ​ട​ലം വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് എ​ത്യോ​പ്യ​യി​ലെ ഹെ​യ്‌​ലി ഗു​ബി അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച​ത്.

അ​ഗ്നി​പ​ർ‌​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ന്ന ക​രി​മേ​ഘ പ​ട​ലം ചെ​ങ്ക​ട​ൽ ക​ട​ന്ന് യെ​മ​ൻ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ വ​ട​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​റ​ബി​ക്ക​ട​ലി​ൽ നി​ന്ന് ക​രി​മേ​ഘ പ​ട​ലം ഹ​രി​യാ​ന, ഡ​ൽ​ഹി, യു​പി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Editorial

രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ ബി​​​​ല്ലും പ​​​​റ​​​​ക്കി​​​​ല്ല

ബി​​​​ല്ലു​​​​ക​​​​ളി​​​​ല്‍ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്കും ഗ​​​​വ​​​​ര്‍ണ​​​​ര്‍ക്കും സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ച്ച ര​​​​ണ്ടം​​​​ഗ ബെഞ്ചി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​ഞ്ചം​​​​ഗ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ബെ​​​​ഞ്ച് ത​​​​ള്ളി​​​​യി​​​​രി​​​​ക്കു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല​​​​ത്തേ​​​​ക്ക് ബി​​​​ല്ല് പി​​​​ടി​​​​ച്ചു​​​വ​​​യ്​​​​ക്കാ​​​​നു​​​​ള്ള വി​​​​വേ​​​​ച​​​​നാ​​​​ധി​​​​കാ​​​​രം ഇ​​​​ല്ലെ​​​​ന്നും അ​​​​ത്ത​​​​രം ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ട​​​​തി​​​​ക്ക് ഇ​​​​ട​​​​പെ​​​​ടാ​​​​മെ​​​​ന്നും ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ങ്കി​​​​ൽ കോ​​​​ട​​​​തി ഇ​​​​ട​​​​പെ​​​​ട്ടി​​​​ട്ടു കാ​​​​ര്യ​​​​മു​​​​ണ്ടോ എ​​​​ന്ന​​​​ത് കാ​​​​ത്തി​​​​രു​​​​ന്നു കാ​​​​ണേ​​​​ണ്ട​​​​താ​​​​ണ്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 200-ാം അ​​​​നുഛേ​​​​ദ പ്ര​​​​കാ​​​​രം ബി​​​​ല്ലു​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ത്തു​​​​ന്പോ​​​​ൾ ഗ​​​​വ​​​​ര്‍ണ​​​​റു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​ണ് എ​​​​ന്ന രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ 14 ചോ​​​​ദ്യ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ റ​​​​ഫ​​​​റ​​​​ൻ​​​​സി​​​​നാ​​​​ണ് അ​​​​ഞ്ചം​​​​ഗ ബെ​​​​ഞ്ചി​​​​ന്‍റെ ഏ​​​​ക​​​​ക​​​​ണ്ഠേ​​​​ന​​​​യു​​​​ള്ള മ​​​​റു​​​​പ​​​​ടി. പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​മ​​​​ല്ല, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് കോ​​​​ട​​​​തി ന​​​​ട​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


ബി​​​​ല്ലു​​​​ക​​​​ൾ ഒ​​​​പ്പി​​​​ടാ​​​​തെ അ​​​​ന​​​​ന്ത​​​​മാ​​​​യി നീ​​​​ട്ടി​​​​വ​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ മു​​​​ൾ​​​​മു​​​​ന​​​​യി​​​​ൽ നി​​​​ർ​​​​ത്തു​​​​ന്ന ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യം ഏ​​​​റെ വി​​​​മ​​​​ർ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ൽ, ത​​​​മി​​​​ഴ്നാ​​​​ട് ഗ​​​​വ​​​​ർ​​​​ണ​​​​ർ ഡോ. ​​​​ആ​​​​ർ.​​​എ​​​​ൻ. ര​​​​വി ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചി​​​​രു​​​​ന്ന ബി​​​​ല്ലു​​​​ക​​​​ളെ​​​​ല്ലാം പാ​​​​സാ​​​​യ​​​​താ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ക​​​​യും ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കു വീ​​​​റ്റോ അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലെ​​​​ന്നു മു​​​​ന്ന​​​​റി​​​​യി​​​​പ്പു കൊ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സു​​​​പ്രീം​​​കോ​​​​ട​​​​തി വി​​​​ധി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. നി​​​​യ​​​​മ​​​​സ​​​​ഭ പാ​​​​സാ​​​​ക്കി​​​​യ ബി​​​​ല്ലി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്ക് മൂ​​​​ന്ന് സാ​​​​ധ്യ​​​​ത​​​​ക​​​​ളേ ഉ​​​​ള്ളൂ. ഒ​​​​ന്ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ക, ര​​​​ണ്ട് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യ്ക്കു ത​​​​രി​​​​ച്ച​​​​യ​​​​യ്ക്കു​​​​ക, മൂ​​​​ന്ന് ബി​​​​ല്ല് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്ക് അ​​​​യ​​​​യ്ക്കു​​​​ക.

എ​​​​ന്നാ​​​​ൽ, ബി​​​​ല്ലി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​തെ വൈ​​​​കി​​​​ക്കു​​​​ക​​​​യും അ​​​​തി​​​​നു​​​​ശേ​​​​ഷം രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്ക് അ​​​​യ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നാ​​​യി​​​രു​​​ന്നു ജ​​​​സ്റ്റീസ് ജെ.​​​​ബി. പ​​​​ർ​​​​ദി​​​​വാ​​​​ല, ജ​​​​സ്റ്റീ​​​​സ് ആ​​​​ർ. മ​​​​ഹാ​​​​ദേ​​​​വ​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ച് വി​​​​ധി​​​​ച്ച​​​​ത്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​ല്‍ ഗ​വ​ര്‍​ണ​ര്‍​ക്കു​ള്ള അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തും ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് ഗ​വ​ര്‍​ണ​മാ​രെ മാ​റ്റു​ന്ന​തു​മാ​യ ബി​ല്ലു​ക​ളാ​ണ് നി​യ​മ​സ​ഭ പാ​സാ​ക്കി​യ​ത്. ഈ ​ബി​ല്ലു​ക​ൾ ഗ​വ​ര്‍​ണ​ര്‍ ആ​ര്‍.​എ​ന്‍. ര​വി മൂ​ന്നു വ​ർ​ഷ​ത്തോ​ളം പി​ടി​ച്ചു​വ​ച്ച​തോ​ടെ വി​ഷ​യം സ​ങ്കീ​ർ​ണ​മാ​യി. തു​ട​ർ​ന്ന് രാ​ഷ്‌​ട്ര​പ​തി ന​ൽ​കി​യ റ​ഫ​റ​ൻ​സി​ലാ​ണ് ഇ​പ്പോ​ൾ വി​ധി. ഗ​​​​വ​​​​ർ​​​​ണ​​​​ർ ഒ​​​​പ്പി​​​​ടാ​​​​ത്ത ബി​​​​ല്ലു​​​​ക​​​​ൾ​​​​ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കാ​​​​ൻ കോ​​​​ട​​​​തി​​​​ക്ക് ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ​​​​യോ ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ​​​​യോ ചു​​​​മ​​​​ത​​​​ല കോ​​​​ട​​​​തി​​​​ക്കു ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും വി​​​​ധി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.


എ​​​​ന്നാ​​​​ൽ, അ​​​​ന​​​​ന്ത​​​​മാ​​​​യി ബി​​​​ല്ലു​​​​ക​​​​ൾ ഒ​​​​പ്പി​​​​ടാ​​​​തെ ത​​​​ട​​​​ഞ്ഞു​​​​വ​​​​യ്ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നാ​​​​ണ് കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞ​​​​തെ​​​​ന്നും സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്കാ​​​​ൻ അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കു​​​​മെ​​​​ന്നും ഡി​​​​എം​​​​കെ വ​​​​ക്താ​​​​വ് ടി.​​​​കെ.​​​​എ​​​​സ്. ഇ​​​​ള​​​​ങ്കോ​​​​വ​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. വി​​​​ധി​​​​ക്കു​​​​ശേ​​​​ഷ​​​​വും രാ​​​​ഷ്‌​​​​ട്രീ​​​​യപോ​​​​രാ​​​​ട്ടം തു​​​​ട​​​​രു​​​​മെ​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യാ​​​​ണി​​​​ത്. അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല​​​​ത്തേ​​​​ക്ക് ബി​​​​ല്ലു​​​​ക​​​​ൾ ത​​​​ട​​​​ഞ്ഞു​​​​വ​​​​യ്ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും അ​​​​ങ്ങ​​​​നെവ​​​​ന്നാ​​​​ൽ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ൽ ര​​​​ണ്ടം​​​​ഗ ബെ​​​​ഞ്ച് ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യി ന​​​​ട​​​​ത്തി​​​​യ വി​​​​ധി​​​​യും മൂ​​​​ന്നുമാ​​​​സ കാ​​​​ലാ​​​​വ​​​​ധി​​​​യും ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

കോ​​​​ട​​​​തി​​​​ക്കു​​​​ മു​​​​ന്നി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​മ​​​​ല്ല, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ്. അ​​​​താ​​​​യ​​​​ത്, രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്കും ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കും ഉ​​​​പ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ കോ​​​​ട​​​​തി, അ​​​​വ​​​​ർ ബി​​​​ല്ലു​​​​ക​​​​ൾ അ​​​​ന​​​​ന്ത​​​​മാ​​​​യി നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​പോ​​​​യാ​​​​ൽ എ​​​​ന്തു ചെ​​​​യ്യും എ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന​​​​ല്ല ഉ​​​​ത്ത​​​​രം പ​​​​റ​​​​ഞ്ഞ​​​​ത്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​സ​​​​ന്ധി അ​​​​താ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി ചോ​​​​ദി​​​​ച്ച​​​​ത് ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. കോ​​​​ട​​​​തി അ​​​​തി​​​​നു​​​​ത്ത​​​​രം പ​​​​റ​​​​ഞ്ഞു. മ​​​​റ്റു കാ​​​​ര്യ​​​​ങ്ങ​​​​ൾ വീ​​​​ണ്ടും കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തും.


രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ ഒ​​​​രു ബി​​​​ല്ലും പ​​​​റ​​​​ക്കി​​​​ല്ലെ​​​​ന്നു വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ പ​​​​റ​​​​യാം. നോ​​​​മി​​​​നി​​​​യാ​​​​യ ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കു മു​​​​ക​​​​ളി​​​​ലാ​​​​ണ് ജ​​​​നം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ എ​​​​ന്നും, രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​ണ് ജ​​​​നാ​​​​ധി​​​​പ​​​​ത്യം എ​​​​ന്നും ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​രും അ​​​​വ​​​​രെ പ​​​​റ​​​​ഞ്ഞ​​​​യ​​​​ച്ച​​​​വ​​​​രും മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ, ഈ ​​​​വി​​​​ഷ​​​​യം ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ ബെ​​​​ഞ്ചി​​​​നു ത​​​​ല​​​​നാ​​​​രി​​​​ഴ കീ​​​​റി പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ടി വ​​​​രി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ത്മാ​​​​വി​​​​നെ ത്യ​​​​ജി​​​​ക്കാ​​​​ൻ അ​​​​തി​​​​ന്‍റെ എ​​​​ഴു​​​​ത​​​​പ്പെ​​​​ട്ട​​​​തോ എ​​​​ഴു​​​​ത​​​​പ്പെ​​​​ടാ​​​​ത്ത​​​​തോ ആ​​​​യ വാ​​​​ക്യ​​​​ങ്ങ​​​​ളെ പ​​​​ഴു​​​​തു​​​​ക​​​​ളാ​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത അ​​​​ധി​​​​കാ​​​​ര രാ​​​​ഷ്‌​​​ട്രി​​​​യ​​​​ത്തി​​​​നു ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​യി​​​​രി​​​​ക്കാം. പ​​​​ക്ഷേ, ഫെ​​​​ഡ​​​​റ​​​​ൽ ത​​​​ത്വ​​​​ങ്ങ​​​​ൾ​​​​ക്കു ഗു​​​​ണ​​​​ക​​​​ര​​​​മ​​​​ല്ല. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും സ്ഥാ​​​​ന​​​​ങ്ങ​​​​ളും പാ​​​​ർ​​​​ട്ടി​​​​ക്കു​​​​വേ​​​​ണ്ടി​​​​യ​​​​ല്ല, രാ​​​​ജ്യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണെ​​​​ന്ന് മ​​​​റ​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് യ​​​​ഥാ​​​​ർ​​​​ഥ ദേ​​​​ശ​​​​സ്നേ​​​​ഹം.

 

 

 

 

 

 

 

 

National

ഡ​ൽ​ഹി ക​ലാ​പാ​ഹ്വാ​ന കേ​സ്; ജാ​മ്യാ​പേ​ക്ഷ​യി​ൽ ക​ടു​ത്ത എ​തി​ർ​പ്പു​മാ​യി ഡ​ൽ​ഹി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പാ​ഹ്വാ​ന കേ​സി​ൽ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ക​ടു​ത്ത എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ച് ഡ​ൽ​ഹി പോ​ലീ​സ്. ക​ലാ​പാ​ഹ്വാ​ന കേ​സി​ൽ ഒ​രു മ​ത വി​ഭാ​ഗ​ത്തെ പ്ര​കോ​പി​പ്പി​ക്കാ​ൻ നീ​ക്കം ന​ട​ത്തി​യെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

ഡ​ൽ​ഹി ക​ലാ​പം കേ​ന്ദ്ര ഭ​ര​ണ മാ​റ്റം ല​ക്ഷ്യ​മി​ട്ട് ആ​യി​രു​ന്നു​വെ​ന്ന് വാ​ദി​ച്ച അ​ഡീ​ഷ​ണ​ൽ സോ​ളി​സി​സ്റ്റ​ർ ജ​ന​റ​ൽ എ​സ്.​വി. രാ​ജു ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വും പ​രാ​മ​ർ​ശി​ച്ചു. ബു​ദ്ധി​ജീ​വി​ക​ൾ ഭീ​ക​ര​വാ​ദി​ക​ളാ​യി എ​ത്തു​ന്ന​താ​ണ് ചെ​ങ്കോ​ട്ട​യി​ലും കാ​ണാ​ൻ സാ​ധി​ച്ച​തെ​ന്ന് എ​എ​സ്ജി കോ​ട​തി​യി​ൽ വാ​ദി​ച്ചു.

ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ലാ​പം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ആ​സൂ​ത്ര​ണം. ഭ​ര​ണ​ത്തെ അ​സ്ഥി​ര​പെ​ടു​ത്തു​ക, സാ​മ്പ​ത്തി​ക ഞെ​രു​ക്കം സൃ​ഷ്‌​ടി​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു ഗൂ​ഢാ​ലോ​ച​ന​യു​ടെ ല​ക്ഷ്യ​മെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് സു​പ്രിം കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​മ​ർ ഖാ​ലി​ദി​ന്‍റെ ജാ​മ്യ​ത്തെ ഡ​ൽ​ഹി പോ​ലീ​സ് എ​തി​ർ​ത്തി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ​യി​ൽ പോ​ലീ​സി​ന്‍റെ വാ​ദം കേ​ൾ​ക്കു​ക​യാ​ണ് കോ​ട​തി. നാ​ളെ​യും വാ​ദം തു​ട​രും.

 

National

ഡ​ൽ​ഹി സ്ഫോ​ട​നം: ഭീ​ക​ര​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത് ഡ്രോ​ണു​ക​ളും റോ​ക്ക​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​നെ​ന്ന് എ​ൻ​ഐ​എ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം സ്ഫോ​ട​നം ന​ട​ത്തി​യ ഭീ​ക​ര​ർ ഒ​ക്ടോ​ബ​ർ 7ന് ​ഹ​മാ​സ് ഇ​സ്രാ​യേ​ലി​ൽ ന​ട​ത്തി​യ​തി​ന് സ​മാ​ന​മാ​യ ആ​ക്ര​മ​ണം രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ഡ്രോ​ണു​ക​ളും റോ​ക്ക​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​നാ​യി​രു​ന്നു പ​ദ്ധ​തി. ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ ഉ​മ​ർ ഉ​ൻ ന​ബി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച ര​ണ്ടാ​മ​ത്തെ ഭീ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ൻ​ഐ​എ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ജാ​സി​ർ ബി​ലാ​ൽ വാ​നി എ​ന്ന ഡാ​നി​ഷി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ആ​യു​ധ​ങ്ങ​ളും ബോം​ബു​ക​ളും വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ത​ര​ത്തി​ലേ​ക്ക് ഭീ​ക​ര​ർ​ക്ക് വേ​ണ്ടി ഡ്രോ​ണു​ക​ൾ ഇ​യാ​ൾ പ​രി​ഷ്ക​രി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ഇ​തു​കൂ​ടാ​തെ റോ​ക്ക​റ്റു​ക​ൾ നി​ർ​മ്മി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും എ​ൻ​ഐ​എ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഡാ​നി​ഷ് ആ​ണ് ഭീ​ക​ര​ർ​ക്ക് ഇ​തി​നാ​യി സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യി​രു​ന്ന​ത്. ജ​മ്മു​ക​ശ്മീ​ർ സ്വ​ദേ​ശി​യാ​യ ഡാ​നി​ഷി​നെ ശ്രീ​ന​ഗ​റി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

National

ചെ​ങ്കോ​ട്ട സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഇ​ന്ന് തു​റ​ക്കും; ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ  

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ അ​ട​ച്ച ചെ​ങ്കോ​ട്ട സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഇ​ന്ന് തു​റ​ക്കും. ചെ​ങ്കോ​ട്ട​യ്ക്ക് മു​ന്നി​ലെ റോ​ഡ് ശ​നി​യാ​ഴ്ച പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു.

സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ചെ​ങ്കോ​ട്ട​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. റെ​ഡ് ഫോ​ർ​ട്ട് മെ​ട്രോ സ്റ്റേ​ഷ​ൻ ഭാ​ഗി​ക​മാ​യി തു​റ​ന്നി​ട്ടു​ണ്ട്.

സ്ഫോ​ട​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ല്ലാം നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് നേ​താ​ജി സു​ഭാ​ഷ് മാ​ർ​ഗ് വീ​ണ്ടും ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത​ത്. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്തും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഭീ​ക​ര​ർ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ലെ ഭീ​ക​ര​ർ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​വ​ർ​ക്ക് ജ​യ്ഷെ മു​ഹ​മ്മ​ദു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. സ്ഫോ​ട​ന​ത്തി​ൽ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഭീ​ക​ര​ർ​ക്ക് യാ​ത്ര​യ്ക്ക് സൗ​ക​ര്യം ഒ​രു​ക്കി​യ​ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​ദി​ൽ റാ​ത്ത​റു​ടെ സ​ഹോ​ദ​ര​ൻ മു​സാ​ഫ​റാ​ണ്. ആ​ദി​ൽ റാ​ത്ത​റി​ൽ നി​ന്നാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. മു​സാ​ഫ​ർ റാ​ത്ത​റാ​ണ് ഭീ​ക​ര​ർ​ക്ക് ദു​ബാ​യ്, തു​ർ​ക്കി, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്ര സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

മു​സാ​ഫ​ർ റാ​ത്ത​റി​ന് ജെ​യ്‌​ഷെ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പേ​രെ ചോ​ദ്യം ചെ​യ്തേ​ക്കും.

Latest News

Corehub Up